babu
അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച പി.വി. ബാബു അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച ലൈബ്രറിയുടെ മുൻ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന പി.വി. ബാബു അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ജെ. വർഗീസ്, എസ്.എ.എം. കമാൽ, അശോകപുരം നാരായണൻ, വി.എസ്. മെയ്തീൻ, എ.എസ്.എ. ലെത്തിഫ്, ടി.ഐ. ഇക്ബാൽ, എ.ഡി. അശോക് കുമാർ, സുമിത്ത് പി. ബാബു, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു