കോതമംഗലം :മാമലക്കണ്ടം ഇളം ബ്ലാശേരിയിൽ റാലി വണ്ടിമറിഞ്ഞു.ആർക്കും പരിക്കില്ല. ടി . എസ് .ഡി റാലിയുടെ ഒരു വാഹനമാണ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് അപകടത്തിൽ പെട്ടത്. കാർ കമ്പനികളുടെ സ്‌പോൺസേർഷിപ്പിൽ നടത്തുന്ന ഈ റാലി എറണാകുളം മുതൽ മൂന്നാർ വരെയാണ് . 30 കിലോമീറ്റർ മാത്രമാണ് പരമാവധി വേഗത . മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുക , അപകടങ്ങൾ ഒഴിവാക്കുക , നാടിനെ അടുത്തറിയുകക എന്നിവയാണ് ലക്ഷ്യമെന്ന് മാർഷിലിംഗ് എജന്റായി റാലിയിൽ പങ്കെടുക്കുന്ന കോതമംഗലം സ്വദേശി അതുൽ തോമസ് വ്യക്തമാക്കി. കൽക്കട്ട സ്വദേശിനികളുടെ കാറാണ് തെന്നി മറഞ്ഞത്. തുടർന്നും അവർ റാലിയിൽ പങ്കുചേർന്നെന്നും അതുൽ വ്യക്തമാക്കി