make-in-india-

ന്യൂഡൽഹി: ചൈനയിലെ നിർമ്മാണ സംരംഭങ്ങൾ ഉപേക്ഷിച്ച് വിദേശ കമ്പനികൾ പലതും ഇന്ത്യയിലേക്ക് വരാൻ ആലോചിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ അനന്തരഫലമാണിത്.

200 അമേരിക്കൻ കമ്പനികൾ ചൈനയിലെ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇവർ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് വിവരങ്ങൾ ആരായുന്നുണ്ടെന്ന് ഇന്തോ അമേരിക്കൻ പാർട്ട്ണർഷിപ്പ് ഫോറം പ്രസിഡന്റ് മുകേഷ് അഘി പറഞ്ഞു. പുതിയ സർക്കാർ നിലവിൽ വന്നാൽ ഇതിനുള്ള ആലോചനകൾ തുടങ്ങുമെന്നാണ് സൂചന.

യൂറോപ്യൻ ബ്രാൻഡുകളും ഇന്ത്യയെ കണ്ണുവയ്ക്കുന്നുണ്ട്. ചൈനയിലെ കുറഞ്ഞ ചെലവും ലളിതമായ നടപടിക്രമങ്ങളുമായിരുന്നു മുമ്പ് ആഗോള ബ്രാൻഡുകളെ അങ്ങോട്ടേക്ക് ആകർഷിച്ചിരുന്നത്. ചെലവിന്റെ കാര്യത്തിൽ ഇപ്പോൾ ചൈന അത്ര ആകർഷകമല്ല. രാഷ്ട്രീയ കാരണങ്ങളും മറ്റ് സാധ്യതകൾ തേടാൻ നിക്ഷേപകരെ നിർബന്ധിതരാക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് സുവർണ അവസരം
ഈ അവസരം മുതലെടുത്താൻ ഇന്ത്യൻ വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ ലൈസൻസിംഗ് നടപടിക്രമങ്ങളും നൂലാമാലകളുമാണ് വിദേശ നിക്ഷേപകരുടെ ഭയം. ഇവ സുതാര്യവും വേഗതയാർന്നതുമാക്കുന്ന പരിഷ്കാരങ്ങളാണ് അവർ പ്രതീക്ഷിക്കുന്നത്. ഇത്തരം പരിഷ്കാരങ്ങൾ ഉടനേ കൊണ്ടുവരികയും വേണം.

സാധ്യതകൾ അപാരം

ചൈനയിലേതു പോലെ മാനുഫാക്ചറിംഗ് ഹബുകൾ ഇന്ത്യയിലും ഉയരും.

പതിനായിരങ്ങൾക്ക് മികച്ച ജോലി സാധ്യതകൾ

ഇന്ത്യൻ ഉല്പന്നങ്ങളുടെയും ഗുണനിലവാരം ഉയരും

തൊഴിൽ വൈദഗ്ദ്ധ്യവും സാങ്കേതിക മേന്മയും ആഗോള നിലവാരത്തിലെത്തും

കയറ്റുമതി വരുമാനത്തിൽ കുതിച്ചുചാട്ടം

എൻജിനിയറിംഗ് വിദ്യഭ്യാസ, വ്യവസായ രംഗത്ത് വൻകുതിപ്പ്