പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ നേതൃത്വത്തിൽ മഹാകവി ജി. ഫൗണ്ടേഷൻ, തത്തപ്പിള്ളി കിഴക്കേപ്രം മരണാനന്തര സംഘം എന്നിവയുടെ സഹകരണത്തോടെ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡോ.സി.എൻ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫയാസ് അമീൻ അബ്ദുൾ ഗഫൂർ, ഡോ. അഖിൽ ബാബു, ഡോ. പ്രവീൺകുമാർ, എ.എ. പ്രദീപ്, ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു.