punerjani-home
പുനർജനി പദ്ധതിയിൽ പട്ടണം ഓട്ടുപുരയ്ക്കൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന ഭവനത്തിന് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിടുന്നു

പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചിറ്റാറ്റുകര പട്ടണം ഓട്ടുപുരയ്ക്കൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ രാജ്മോഹൻ നായർ, കൊച്ചിൻ സെൻട്രൽ ക്ളബ് പ്രസിഡന്റ് ബിജു ജോൺ, റോട്ടറി ഹൗസിംഗ് പ്രൊജക്റ്റ് ചെയർമാൻ ദിനോശ് വാരിയർ, പി.ആർ. സൈജൻ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ളബ് കൊച്ചിൻ സെൻട്രലിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് ഭവനം നിർമ്മിക്കുന്നത്.