sndp
ചെറായി ഗൌരീശ്വരത്ത് ആചാര്യസംഗമം വൈപ്പിന്‍ എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ്‌ ടി ജി വിജയന്‍ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ശ്രീനാരായണ വൈദിക സമിതിയുടെയും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെയും ആഭിമുഖ്യത്തിൽ ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയിൽ നടത്തിയ ആചാര്യസംഗമം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് അധ്യക്ഷത വഹിച്ചു. ശ്രീനാരായണ വൈദികസമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ലാലൻ തന്ത്രി മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ സെക്രട്ടറി ഹരി ശാന്തി , എം.ജി. രാമചന്ദ്രൻ ശാന്തി എന്നിവർ വൈദികസന്ദേശം നൽകി. വി വി സഭ പ്രസിഡന്റ് ഇ കെ ഭാഗ്യനാഥൻ ആചാര്യൻമാരെ ആദരിച്ചു. പള്ളിപ്പുറം പള്ളി വികാരി ഫാ. ജോൺസൻ പങ്കേത്ത്, ചെറായി ജുമാ മസ്ജിദ് ഖത്തീബ് ഷെബീർ മിസ്ബാഹി എന്നിവർ സർവമത സന്ദേശം നൽകി.

സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ ,വ്യവസായ പ്രമുഖൻ ചെറുവൈപ്പ് കെ.സി. ജയൻ , ഡോ.. തിലകൻ, സതി ടീച്ചർ, സുനി ശാന്തി, ദേവപ്പൻ രമേഷ്, ഗിരിജ രാജൻ എന്നിവരെ ആദരിച്ചു. കെ.പി. ഗോപാലകൃഷ്ണൻ, കെ.വി. സുധീശൻ, ബിനുരാജ് പരമേശ്വരൻ, കല സന്തോഷ് , എം എ. കുമാരൻ, കെ.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.