മൂവാറ്റുപുഴ: സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിക്കാത്ത വിഷയം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിച്ചു സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുവാൻ ശ്രമിക്കുമെന്ന് .എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ ഗവ. ടി.ടി.ഐ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് സാജുമോൻ. എം. വി അദ്ധ്യക്ഷത വഹിച്ചു.
വിരമിച്ച ജീവനക്കാരെ മുൻസിപ്പൽ ചെയർ പേഴ്‌സൺ ഉഷ ശശിധരൻ ഉപഹാരം നൽകി ആദരിച്ചു. മുൻസിപ്പൽ കൗൺസിലർ . പി. പ്രേമചന്ദ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു. സംസ്ഥാന സെക്രട്ടറി ജമാൽ എ.എ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ബിജു ടി.കെ, സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, രാജേഷ് . എസ്. വി, ജോഷി. പി ജെ, ജോയി. വി കെ, മോളി ജോസഫ്, ഗോപിനാഥൻ. എം. സി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ സാജുമോൻ. എം. വി (പ്രസിഡന്റ് ), ശൈലജ കെ.പി (സെക്രട്ടറി), അനീഷ്. കെ.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.