dr
ഷാമോന്‍...

മൂവാറ്റുപുഴ: ഇല്ലായ്മയിൽ നിന്നും ഷാമോൻ പൊരുതി നേടിയത് എം.ബി.ബി.എസ് ഫസ്റ്റ് ക്ലാസ്. മൂവാറ്റുപുഴ കാവുങ്കര കണ്ടത്തിൻകരയിൽ ബഷീറിന്റെയും, ജാസ്മിന്റെയും മകനായ ഷാമോൻ പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിന് ഫസ്റ്റ് ക്ലാസോടെയാണ് വിജയിച്ചത്. കാവുങ്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ബഷീർ വീടുകളിൽ മത്സ്യ വിത്പ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഷാമോൻ കാവുംങ്കര തർബിയത്ത് സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സിയ്ക്ക് ഒമ്പത് എപ്ലസും, ഒരു എയും നേടി. ഇതേ സ്‌കൂളിൽ നിന്നും പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടി വിജയിക്കുകയായിരുന്നു. പഠനത്തിൽ മിടുക്കനായ ഷാമോന് ഡോക്ടറാകണമെന്ന ആഗ്രഹം സഫലീകരി​ക്കാൻ പിതാവിന്റെ കഷ്ടപ്പാടുകൾ തടസമായില്ല. ഷീമോളും, ജുമിയും ഷാമോന്റെ സഹോദരിമാരാണ്.