ആലുവ: പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.വി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കവി ശിവൻ മുപ്പത്തടം മുഖ്യപ്രഭാഷണം നടത്തി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, സാഹിത്യകാരൻ ശ്രീമൻ നാരായണൻ, സിനിമാ നാടകനടൻ യവനിക ഗോപാലകൃഷ്ണൻ, പെരുമ്പിള്ളി ട്രസ്റ്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ, രഞ്ജിത്ത്‌രാജ് എന്നിവർ സംസാരിച്ചു. പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീമൻ നാരായണന് പോൾ മുണ്ടാടൻ കൈമാറി.