lulu-exchange-photo
ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ലുലു എക്‌സ്‌ചേഞ്ച് എന്ന പേരിലേക്ക് പുനർ നാമകരണം ചെയ്തശേഷം പുതിയ പേരും ലോഗോയും ഒമാൻ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ സുൽത്താൻ ബിൻ സലിം ബിൻ സൈദ് അൽ ഹബ്‌സി പ്രകാശനം ചെയ്യുന്നു. ഒമാൻ ഇന്ത്യൻ സ്ഥാനപതി മനു മഹാവർ, ലുലു എക്‌സ്‌ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി തുടങ്ങിയവർ സമീപം.

കൊച്ചി: ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ലുലു എക്‌സ്‌ചേഞ്ച് എന്ന പേരിലേക്ക് പുനർ നാമകരണം ചെയ്തു. ഇതോടെ ജി.സി.സിയിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ലുലു എക്‌സ്‌ചേഞ്ച് എന്ന പേര് ലഭിക്കും.

പുതിയ പേരും ലോഗോയും ഒമാൻ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ സുൽത്താൻ ബിൻ സലിം ബിൻ സൈദ് അൽ ഹബ്‌സി പ്രകാശനം ചെയ്തു. ഒമാൻ ഇന്ത്യൻ സ്ഥാനപതി മനു മഹാവർ, ലുലു എക്‌സ്‌ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലോകം അംഗീകരിച്ച ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ലുലു എക്‌സ്‌ചേഞ്ചിന് 32 ശാഖകളാണ് ഒമാനിലുള്ളത്. ലോക സാമ്പത്തിക സേവനങ്ങൾക്ക് ഐ.എസ്.ഒ 9001: 2015 അംഗീകാരം നേടിയ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലാണ് ലുലു എക്‌സ്‌ചേഞ്ച് പ്രവർത്തനം. അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, സീഷെൽസ്, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലായി 180 ഓളം ശാഖകളുണ്ട്.