ulghadanam
ചങ്ങനാട്ട് ടെമ്പിൾ റോഡ് റസിഡന്റ്സ് അസോസിയേഷന്റെനാലാമത് കുടംബസംഗമം പനങ്ങാട് സഹകരണബാങ്ക്പ്രസിഡന്റ് കെ.എം.ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു.

പനങ്ങാ‌ട്: ചങ്ങനാട്ട് ടെമ്പിൾ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ നാലാമത് കുടംബസംഗമം പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ടി.ടി. കൃഷ്ണകുമാർ പുരസ്കാര വിതരണം നടത്തി. കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന പരിസ്ഥിതിബോധന സന്ദേശയാത്ര മാധ്യമപ്രവർത്തകൻ പി.കെ.രാജൻ ഫ്ളാഗ് ഒഫ് ചെയ്തു. സി.ടി.ആർ.എ പ്രസിഡന്റ് ഇ.ജി. സുഗുണാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. പി.കെ. രാജൻ, വാർഡ് മെമ്പർമാരായ ഷീജപ്രസാദ്, കെ.ആർ. പ്രസാദ്, ടി.ആർ. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. സത്യൻ സ്വാഗതവും സെക്രട്ടറി എം.ബി. മനോജ് നന്ദിയും പറഞ്ഞു.