കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പൂത്തൃക്ക പഞ്ചായത്തിലെകോലഞ്ചേരി ഭാഗങ്ങളിലും മഞ്ഞ നിറത്തിൽ കളർ മഴ പെയ്തു. അതിരാവിലെ ചാറ്റൽ മഴപോലെ വീഴുന്ന തുള്ളികൾക്ക് ഇളം മഞ്ഞ നിറമാണ്. ഇത് ഉണങ്ങിയശേഷം പാടുകൾ മായാതെ അവശേഷിക്കും . കിണറിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലും ഇത് കലരുന്നുണ്ട് .മഞ്ഞമഴ പെയ്യുന്ന പ്രദേശത്തുള്ളവർക്കു പനി , ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾ പടർന്നു പിടിക്കുന്നുണ്ട്.രാവിലെ ടൗണിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇത്തരത്തിലുള്ള മഞ്ഞതുള്ളികൾ വ്യാപകമായി കാണപ്പെടുന്നുണ്ട്.കൈകൾ കൊണ്ട് തുടച്ചാൽ മാഞ്ഞ് പോകുന്ന ഈതുള്ളികൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.വിവിധ സ്വകാര്യ കമ്പനികളിൽ നിന്നും രാത്രി കാലങ്ങളിൽ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നമാലിന്യം പുലർച്ചെ ഘനീഭവിച്ച് മഞ്ഞ് തുള്ളികളുമായി ചേർന്ന് കളർ മഴയായി താഴേക്ക് പതിക്കുകയാണെന്ന് സംശയമുണ്ട്.