ആലുവ: കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ആലുവ നജാത്ത് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം വയനാട് ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രസിഡണ്ട് എം.പി. അബ്ദു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. സിയാദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി നൗഷാദ്, കൊടികുത്തുമല ജമാഅത്ത് പ്രസിഡന്റ് ഹൈദ്രോസ്, സമന്വയ കലാ കായിക സാംസ്‌കാരികവേദി പ്രസിഡന്റ് വിൽസാദ് അബൂബക്കർ, ടി. എം. ബഷീർ എന്നിവർ സംസാരിച്ചു.