വൈപ്പിൻ: പ്രകൃതി ദുരന്തങ്ങളും അതിജീവനവും എന്ന വിഷയത്തിൽ രാജഗിരി കോളേജ് സേവനവിഭാഗം രണ്ട് ദിവസം നടത്തുന്ന അവധിക്കാല സൗഹൃദക്യാമ്പ് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജഗിരി ഔട്ട്‌റീച്ച് ചൈൽഡ് സ്‌പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായി എടവനക്കാട് പഞ്ചായത്തിലെ ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് ക്യാമ്പ്. എച്ച്.ഐ.എച്ച്.എസ് മാനേജർ എൻ.കെ. അയൂബ് അദ്ധ്യക്ഷത വഹിച്ചു. ജോസ് പറയമ്പിള്ളി, ലെന എബിൻ,, കെ.യു. രഞ്ജിത്ത്, വിനീത ബാലകൃഷ്ണൻ, മഞ്ജു രാജേഷ് എന്നിവർ പ്രസംഗിച്ചു.