maram
കുരീക്കാട് കാറ്റത്ത് മറിഞ്ഞമരം ഫയർഫോഴ്‌സ് ജീവനക്കാർ മുറിച്ചു മാറ്റുന്നു.

തൃപ്പൂണിത്തുറ :ചോറ്റാനിക്കര കുരീക്കാട് പുതിയകാവ് റൂട്ടിൽ കുരീക്കാട് റെയിൽവേ ഗേറ്റിന് സമീപം ഉണങ്ങിയ മരം ഇന്നലെ കാറ്റത്ത് കടപുഴകി റോഡിലേക്ക് വീണു. . റെയിൽവേയുടെ സ്ഥലത്തു നിന്ന മരമാണ് മറിഞ്ഞു വീണത്. വൈകിട്ട് 5.30നാണ് സംഭവം.വാഹനങ്ങൾ ആ സമയം റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തൃപ്പൂണിത്തുറയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.മാസങ്ങളമായി ഉണങ്ങി നിന്ന മരമാണ് കാറ്റത്ത് ഒടിഞ്ഞ് വീണത് .