fisat
ഫിസാറ്റിൽ വികസിപ്പിച്ചെടുത്ത ഇൻററാക്ടിവ് മിറർ ചെയർമാൻ പോൾ മുണ്ടാടൻ , കേരള സ്റ്റാർട്ട് അപ്പ് സി ഇ ഓ ഡോ സജി ഗോപിനാഥ് തുടങ്ങിയവർ കാണുന്നു

അങ്കമാലി: ഇനിനമുക്ക് കണ്ണാടിയുമായി സംസാരിച്ച് സംശയങ്ങൾ ദുരീകരിക്കാം.എപ്പോൾ ഈ കണ്ണാടിയുടെ മുമ്പിൽ വന്നാലും നമ്മളെ ഇതു പേര് ചൊല്ലി അഭിസംബോധന ചെയ്യും. .നമ്മുടെ നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും മറുപടി പറയുന്ന ഒരു ഇൻററാക്ടിവ് കണ്ണാടി ഫിസാറ്റ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക് ആൻഡ് റിസർച്ച് സെന്ററിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തു . പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ ഇടവേളകളിൽ സ്വയം കണ്ടെത്തിയ സമയത്തു രൂപപ്പെടുത്തിയ കണ്ണാടി ആണ് ഇത്. ഇൻട്രാക്ടീവ് റിയൽ ടൈം ഇന്റലിജന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ കണ്ണാടി കാലാവസ്ഥ , കലണ്ടർ , നമ്മുടെ ജീവിതത്തിലെ ഓർത്തിരിക്കേണ്ട പ്രധാന ദിവസങ്ങൾ , സംഭവങ്ങൾ , നമ്മുടെ മുഖ ഭാവം , മനസിന്റെ ഭാവം, തുടങ്ങി എല്ലാ സംശയങ്ങൾക്കും മറുപടി നൽകും. നാലു മാസത്തെ ഗവേഷണങ്ങൾ കൊണ്ട് വിദ്യാർത്ഥികളായ നെവിൽ ചാണ്ടി അലക്സ്, സിദ്ധനാഥ് ടി എസ് , അലക്സ് ജോളി ,ബെഞ്ചമിൻ ജെയിംസ് , അജയ് ബേബി എന്നിവരാണ് കണ്ടു പിടുത്തം വികസിപ്പിച്ചെടുത്തത്. റിസർച്ച് അസിസ്റ്റൻറ് നീരജ് പി എം ഇ പദ്ധതിക്ക് നേതൃത്വം നൽകി . ഫിസാറ്റ് ഫാബ് ലാബിൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണം വ്യവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാൻ ഇവർ തയ്യാറെടുക്കുകയാണ് . തലശ്ശേരിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഫെസ്റ്റിൽ ഈ ഇന്ററാക്ടിവ് മിററിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു .