bank
മാറാടി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മാറാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ആദ്യവീടിന്റെ താക്കോൽ കൈമാറി. സൗത്ത് മാറാടി മുക്കനാട്ട് ചാലിൽ രാമചന്ദ്രനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്. സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം ലഭിച്ച തുകയും മാറാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുകയും നിർമ്മാണ സാമഗ്രികളും ഉപയോഗിച്ചാണ് 8 ലക്ഷം രൂപയോളം മുടക്കി 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പൂർത്തിയാക്കി നൽകിയത്. വീടിന്റെ താക്കോൽദാനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വൈ. മനോജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ്, വാർഡ് മെമ്പർ കെ.എസ്. മുരളി, എം.എൻ. മുരളി, പോൾ പൂമറ്റം, അസിസ്റ്റന്റ് രജിസ്ട്രാർ വി.ബി. ദേവരാജ്, ഓഡിറ്റർ ബേബി കുര്യാക്കോസ്, ബാങ്ക് സെക്രട്ടറി പി.വി. വാസന്തി എന്നിവർ സംസാരിച്ചു.