മൂവാറ്റുപുഴ: ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരോടും ദുരിതമനുഭവിക്കുന്ന ജനതയോടും ആത്മീയമായും മാനസികമായും ഐക്യദാർഢ്യം പ്രഖ്യാപിച്ചു മൂവാറ്റുപുഴ രൂപത ഐക്യദാർഢ്യ പ്രാർത്ഥനാദീപങ്ങൾ തെളിച്ചു. സെന്റ് ജോസഫ്‌സ് കത്തീഡ്രൽ കവാടത്തിൽ പിതാക്കന്മാരും പൗരനേതാക്കന്മാരും അത്മായരും വൈദികരും കന്യാസ്ത്രീകളും ഒരുമിച്ചുചേർന്നാണ് ദീപം തെളിച്ചത്. രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ യൂലിയോസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ്, എൽദോസ് എബ്രാഹം എം.എൽ.എ , മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ ജോണി നെല്ലൂർ, വികാരി ജനറൽ മോൺ. വർഗീസ് കുന്നുംപുറത്ത്, എം.സി.എ. പ്രസിഡന്റ് വി.സി. ജോർജുകുട്ടി, എം.സി.വൈ.എം. പ്രസിഡന്റ് ബിച്ചു കുര്യൻ തോമസ്, മേരി ജോർജ് തോട്ടം, മേരി കുര്യൻ, ഷിബു പനച്ചിക്കൽ, ഡെൻസിൽ ചെറിയാൻ വയലിൽ, ഫാ. കുര്യാക്കോസ് കറുത്തേടത്ത്, എൻ.ടി. ജേക്കബ്, സജി താന്നിക്കൽ, ഫിലിപ്പ് കടവിൽ എന്നിവർ പ്രസംഗിച്ചു.