auto
ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ ഏർപ്പെടുത്താനുള്ള നഗരസഭാ കൗൺസില്‍ തീരുമാനത്തെ അഭിനന്ദിച്ച് മുവാറ്റുപുഴയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ പ്രകടനം

മൂവാറ്റുപുഴ: നഗരത്തിലെ ഓട്ടോറിക്ഷകൾക്കു ബോണറ്റ് നമ്പർ അനുവദിച്ച് നൽകുവാനുള്ള നഗരസഭാ കൗൺസിൽ യോഗതീരുമാനത്തെ അഭിനന്ദിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൻ മൂവാറ്റുപുഴയിൽ ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തി. നഗരസഭാ കൗൺസിൽ തീരുമാനത്തെ കൗൺസിലിൽ എതിർത്ത ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് സംഘടനാ നേതാക്കളുടെ നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു. 130 കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി പി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സജി ജോർജ്, സി.എം ഷബീബ്, മുസ്തഫ കൊല്ലംകുടി എന്നിവർ സംസാരിച്ചു.