ആലുവ: മാള വലിയപറമ്പ് മാനംകോട്ട് വീട്ടിൽ പരേതനായ തങ്കപ്പൻ മാസ്റ്ററുടെ ഭാര്യ ടി.കെ. വിലാസിനി ടീച്ചർ (87) നിര്യാതയായി. മാള, കുഴൂർ, പുതിയകാവ് സർക്കാർ സ്കൂളുകളിൽ അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: ജെന്നി തങ്കം (അഡ്വക്കേറ്റ് . ഹൈക്കോടതി), സിന്ധു തങ്കം (മുൻസിഫ് ആലുവ), പരേതനായ ഫിറോസ്കുമാർ. മരുമക്കൾ: വി.എ. പ്രദീപ്കുമാർ (അഡ്വ.പറവൂർ), സുനിൽബാബു (കോർട്ട് ഓഫീസർ, ഹൈക്കോടതി), പ്രതീക്ഷ.