ഉപ്പുതറ: പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ കേരളത്തിലെ 45 ലക്ഷത്തിലധികം വരുന്ന വിശ്വകർമ്മ സമൂഹത്തെ
മൂന്ന് മുന്നണികളും പാടെ അവഗണിച്ചത് കടുത്ത അനീതിയാണെന്ന് സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട് പറഞ്ഞു. ഉപ്പുതറയിൽ നടന്ന ശാഖാരൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ഉദ്യോഗ സംവരണം 6% ആയി ഉയർത്തുക, വിദ്യാഭ്യാസ സംവരണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. മൈക്രോ ഫിനാൻസ് പദ്ധതി നടപ്പിലാക്കുന്നതിനും 4, 5, 6 തീയതികളിൽ കുമളി വിശ്വകർമ്മ ഭവനിൽ നടക്കുന്ന ബാലസഭ ക്യാമ്പ് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. എ.കെ.വി.എം.എസിൽ പ്രവർത്തിച്ചു വന്നിരുന്ന 28 കുടുംബങ്ങൾ കേരള വിശ്വകർമ്മ സഭയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. കെ.വി.എസ് ഉപ്പുതറ ശാഖാ ഭാരവാഹികളായി കെ.എ. അരുണാചലം (രക്ഷാധികാരി), ടി.കെ. രാജു (പ്രസിഡന്റ്), വി.കെ. ശങ്കരൻ കുട്ടി (വൈസ് പ്രസിഡന്റ്), പി.ടി. ശശിധരൻ (സെക്രട്ടറി), കെ.എ. രാഹുൽ (ജോ. സെക്രട്ടറി), പി.എം. ഗോപാലൻ (ഖജാൻജി), കെ.കെ.ശിവൻ, പി.കെ.ഭാസ്‌കരൻ, ഹരീഷ് കുമാർ, വി.എം.അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും വിശ്വകർമ്മ മഹിളാസമാജം ഭാരവാഹികളായി സന്ധ്യാ വിജയൻ (കൺവീനർ), വി.കെ. ഗീതാ മോൾ (ജോ കൺവീനർ), യുവജന ഫെഡറേഷൻ ഭാരവാഹികളായി അതുൽ സത്യൻ (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു. സുരേഷ് പേരുശേരിൽ, ഉഷാ ശശിധരൻ, രാജമ്മ ശിവൻകുട്ടി, ശ്യാമള എന്നിവർ നേതൃത്വം നൽകി.