ജനസംഖ്യയിൽ മാത്രമല്ല, ഈ പോക്കു പോയാൽ രാഷ്ട്രീയ കക്ഷികളുടെ എണ്ണത്തിലും ഇന്ത്യ ലോകത്തെ വൻ ശക്തിയാകും! 2018 ഏപ്രിലിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട കണക്കനുസരിച്ച് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുള്ള ഏഴ് ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളുമുണ്ട്. ഇതിനു പുറമേ പ്രാദേശികാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 2044 പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം കാത്ത് കഴിയുന്നു.

മതനിരപേക്ഷത, വിപ്ലവം, തൊഴിൽ, തൊഴിലാളി, പോരാട്ടം, യുവത, ദേശീയത, സാർവദേശീയത, സാഹോദര്യം, സ്വാതന്ത്ര്യം, സമത്വം, പ്രാദേശികം, ജാതി, വർഗം, വർണം, ഭാഷ... ഏത് ആദർശക്കാർക്കും തിരഞ്ഞെടുക്കാൻ ആവശ്യത്തിലേറെ പാർട്ടികളുണ്ട്.

വോട്ടേഴ്സ് പാർട്ടി, ഗോകുല മക്കൾ കക്ഷി, ഇൻക്വിലാബ് പാർട്ടി, ഇൻക്വിലാബ് വികാസ് പാർട്ടി, ഇൻക്വിലാബി പാർട്ടി, സുന്ദർ സമാജ് പാർട്ടി, സുഖീ സമാജ് പാർട്ടി, യൂണിവേഴ്സൽ ബ്രദർഹുഡ് പാർട്ടി, സ്വർണഭാരത് പാർട്ടി, സ്വർണയുഗ പാർട്ടി എന്നിങ്ങനെ പോകുന്നു പേരുകൾ. വി.വി.ഐ.പികളുടെ നഗരമായ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു പാർട്ടിയുടെ പേര് വികാസ് ഇന്ത്യ പാർട്ടി അഥവാ 'വി.ഐ.പി' എന്നാണ്.

കേരളത്തിൽ ദേശീയ, സംസ്ഥാന പാർട്ടികൾ കൂടാതെ 35 പാർട്ടികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടവ. അതിൽത്തന്നെ ആറെണ്ണം കേരള കോൺഗ്രസുകളാണ്. കേരള കോൺഗ്രസ് (എം) കൂടാതെയാണ് ഇത്.

സംസ്ഥാനവും പുതിയ

പാർട്ടികളുടെ എണ്ണവും

യു.പി- 552

ഡൽഹി- 255

തമിഴ്നാട്- 162

മഹാരാഷ്ട്ര- 150

ബിഹാർ- 117

ആന്ധ്രാപ്രദേശ്- 97