തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന് കെട്ടി വയ്ക്കാനുള്ള പണം നൽകിയത് ശബരിമല മുൻ മേൽശാന്തി
രാമൻ നമ്പൂതിരിപ്പാട്. കെട്ടി വയ്ക്കുന്നതിനുള്ള 25,000 രൂപ ബിജു കൃഷ്ണൻ ഡയറക്ടറായി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ 162 ജീവനക്കാർ ചേർന്നാണ് പിരിച്ച് നൽകിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മന്നോടിയായി തൃക്കളത്തൂർ അത്രശേരി മനയിലെത്തിയ ബിജു രാമൻ നമ്പൂതിരിപ്പാടിയുടെ അനുഗ്രഹം വാങ്ങി. തുടർന്ന് ബിജു കൃഷണന് അദ്ദേഹം തുക കൈമാറി വിജയാശംസ നേർന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹി സ്വാമി ചന്ദ്രാ ജി, എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ, എൻ.ഡി.എ നേതാക്കൾ എന്നിവർ സ്ഥാനാർത്ഥിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.