waste
മത്തായി കൊക്കയ്ക്ക് സമീപം റോഡരfകിൽ തള്ളിയിരിക്കുന്ന മാലിന്യം

പീരുമേട്: ദേശീയപാത 183ൽ പീരുമേട് മത്തായി കൊക്കയിലെ റോഡരികിൽ രാത്രിസമയത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക്, മത്സ്യ-മാംസ അവിശിഷ്ടങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവയാണ് വാഹനങ്ങളിലെത്തിച്ച് ഇവിടെ തള്ളുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നുണ്ട്. ഇവ ഒഴുകിയെത്തി അഴുതയെയും പമ്പയെയും മലിനപ്പെടുത്തുകയാണ്. കാര്യമായ പരിശോധനയില്ലാത്തതിനാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനാകുന്നില്ല. പീരുമേട് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രമായ മദാമ്മക്കുളത്തിന് സമീപത്താണ് നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചെടുത്ത് സുരക്ഷിതമായി സൂക്ഷിക്കുകയും പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ മണ്ണിട്ട് മൂടുകയുമാണ് ചെയ്യുന്നത്. മത്തായി കൊക്കയ്ക്ക് സമീപത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് മാലിന്യ നിക്ഷേപം നടക്കുന്നത്.