തൊടുപുഴ: പ്രകൃതിദുരന്തമുണ്ടായ മേഖലയിൽ ജനങ്ങൾക്ക് ആശ്വാസകരമായ ഒരു നടപടിയും സ്വീകരിക്കാത്ത എം.പിയും ഇടതുമുന്നണിയും കാപട്യങ്ങൾ നിറഞ്ഞ പരസ്യബോർഡുകൾ വഴി രക്ഷപെടാമെന്ന് ധരിക്കരുതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കർഷക ജനതയുടെ കണ്ണീർ വീണ ഇടുക്കിയിൽ സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതയ്‌ക്കെതിരായ വിധിയെഴുത്തിന് മലയോരജനത അവസരം കാത്തിരിക്കുകയാണ്. അസത്യപ്രചരണങ്ങൾ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാനാണ് ഇടതുമുന്നണി വീണ്ടും ശ്രമിക്കുന്നത്. അഞ്ച് വർഷത്തിനിടയിൽ തൊടുപുഴ മേഖലയിൽ ജനങ്ങളാഗ്രഹിച്ച വികസനപ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിയാതെ പരാജയപ്പെട്ട വ്യക്തിയെ ജനങ്ങൾ ഇക്കുറി തിരസ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് പുറപ്പുഴ,​ മണക്കാട് മണ്ഡലം കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറപ്പുഴ മണ്ഡലം യു.ഡി.എഫ് ചെയർമാൻ തോമസ് പയറ്റ്‌നാൽ അദ്ധ്യക്ഷത വഹിച്ചു. മണക്കാട് മണ്ഡലം ചെയർമാൻ ജോൺസൺ നന്ദലത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്ബ്, ജോൺ നെടിയപാല, ജിമ്മി മറ്റത്തിപ്പാറ, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, ഏലിക്കുട്ടി മാണി, തമ്പി എരുമേലിക്കര, എ.കെ. ഭാസ്‌കരൻ, സോമി വട്ടക്കാട്ട്, മനോഹർ നടുവിലേടത്ത്, ടോമിച്ചൻ മുണ്ടുപാലം, ജോസഫ് ജോൺ, റെനീഷ് മാത്യു, ജിജി വർഗീസ്, രാജേശ്വരി ഹരിധരൻ, ബേബി പൈങ്കുളംകുന്നേൽ, വി.എ. ജോസഫ്,​ മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്ബ്, ജോൺ നെടിയപാല, ജോസഫ് ജോൺ, കെ. സുരേഷ് ബാബു, ജിയോ മാത്യു, എൻ.ഐ. ബെന്നി, റെജി കുന്നംകോട്ട്, പി.എസ്. ജേക്കബ്ബ്, ജാഫർഖാൻ മുഹമ്മദ്, പി. പൗലോസ്, ബി. സഞ്ജയകുമാർ, വി.ജി. സന്തോഷ്‌കുമാർ, ബോസ് തളിയംചിറ, ടോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.