തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവവിശേഷങ്ങൾ
മൂന്നാം ഉത്സവദിനം ഇന്ന് രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. നാദസ്വരം തെന്നത്തൂർ മനോജ്, മായാ മനോജ്. തകിൽ: മാന്നാർ അജയകുമാർ, കീഴൂർ മോഹൻദാസ്. പഞ്ചാരിമേളം ഉദയനാപുരം ഹരിമാരാരും സംഘവും. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത് പൊതിയിൽ നാരായണചാക്യർ വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. 7.30ന് നിലപാട് തറയിൽ സ്‌പെഷ്യൽ തായമ്പക കൃഷ്ണചന്ദ്രനും സംഘവും. ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ വൈകിട്ട് ആറിന് ഭക്തിഗാനമേള സൽജൻ കൃഷ്ണ (ശ്രാവൺ വോയ്‌സ്), 7.30ന് നൃത്തനൃത്യങ്ങൾ അർച്ചന ഉണ്ണികൃഷ്ണൻ, ദിവ്യ വിൽസു (നടരാജ കലാക്ഷേത്ര പെരുമ്പാവൂർ). 8.10ന് ഡാൻസ് ഭരത കലാക്ഷേത്ര. 8.45ന് സംഗീതകച്ചേരി കീർത്തന ഹരി, ഗൗരി എസ്. നമ്പൂതിരി, 9.30ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന ബാലെ ത്രിലോകാധിപൻ. ഉത്സവം ഒമ്പതിന് ആറാട്ടോടെ സമാപിക്കും.