ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാശുചിത്വ മിഷൻ തയ്യാറാക്കിയ മാതൃക ഹരിത പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എച്ച്. ദിനേശൻ നിർവ്വഹിച്ചു. ഹരിത തിരഞ്ഞെടുപ്പിന്റെ ലോഗോയും പ്രകാശനം ചെയ്തു. കോട്ടൺ തുണിയിൽ ഇഷ്ടികയുടെ ഡിസൈൻ വരച്ചെടുത്ത് ഓല കൊണ്ട് മേൽക്കൂര തീർത്ത് പൂർണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടും പുനരുപയോഗ സാധ്യമായ വസ്തുക്കൾ കൊണ്ടും മാത്രമാണ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്.