തൊടുപുഴ: കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. 'ഓർമ്മകളിലെന്നും നമ്മുടെ കൂരാൻ ' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നൂറുക്കണക്കിന് കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എം. അദിജിത്ത് ഉദ്ഘാടനം ചെയ്തു. യൂ.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ. പൗലോസ്, എസ്. അശോകൻ, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യാ, ജോൺ നെടിയപാല, ആഗസ്തി അഴകത്ത്, ടി.ജെ. പീറ്റർ, എൻ.ഐ. ബെന്നി, ജോസ് അഗസ്റ്റ്യൻ, ബേബി ചീബാറ, ലീലമ്മ ജോസ്, എം.എ. അൻസാരി, ജോബി ജോയി, മാത്തുക്കുട്ടി, മുനിർ, സുബിൻ മാത്യു, ആദർശ് ഭാർഗവൻ തുടങ്ങിയവർ പങ്കെടുത്തു.