തൊടുപുഴ: വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം അഞ്ച് മുതൽ എട്ട് വരെ വിവിധ പരിപാടികളോടെ നടക്കും. ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, കഞ്ഞിവഴിപാട് തുടങ്ങിയ ചടങ്ങുകൾ നടക്കും. ഇതിനുപുറമെ അഞ്ചിന് വൈകിട്ട് 7.15ന് തിരുവാതിര, 8.30ന് നൃത്തം, രാത്രി 9.10ന് ഭക്തിഗാനസുധ, ആറിന് വൈകിട്ട് 5.15ന് പഞ്ചവാദ്യം, 7.20ന് ഡാൻസ് 7.40ന് അമ്മൻകുട നൃത്തം, 7.50ന് കളമെഴുത്തും പാട്ടും, എട്ടിന് തീയാട്ട്, മൂന്നാം ദിവസം വൈകിട്ട് ആറിന് ചെണ്ടമേളം, 7.30ന് തിരുവാതിര, രാത്രി എട്ടിന് ഡാൻസ്, 8.30ന് ഗാനമേള, നാലാം ഉത്സവദിവസം രാവിലെ 7.30ന് മുല്ലയ്ക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെക്ക് എഴുന്നള്ളത്ത്, എട്ടിന് കുംഭകുടം താലപ്പൊലി നിറ, 8.30ന് ചെണ്ടമേളം, 8.45ന് കുംഭകുടം താലപ്പൊലിഘോഷയാത്ര, 9.30ന് എതിരേൽപ്പ് മഹോത്സവം, 11ന് കുംഭകുടം അഭിഷേകം, 12.15ന് ഭരണിതൊഴൽ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കുടമാറ്റം, പാണ്ടിമേളം എന്നിവയുൾപ്പെടെ പകൽപ്പൂരം, രാത്രി 8.30ന് കളമെഴുത്തും പാട്ടും എതിരേൽപ്പും, ഒമ്പതിന് ബാലെ, 11ന് മുടിയേറ്റ്, പുലർച്ചെ മൂന്നിന് ഗരുഡൻതൂക്കം എന്നിവയാണ് ചടങ്ങുകൾ.