തൊടുപുഴ: പെരുമ്പിള്ളിച്ചിറ ചൂരവേലിൽ പരേതനായ മൈതീൻ പിള്ളയുടെ മകൻ അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ് (51) നിര്യാതനായി. തൊടുപുഴ ബാറിലെ അഭിഭാഷകനും കുമാരമംഗലം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഇപ്പോൾ ഭരണസമിതിയംഗവുമാണ്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ പ്രസിഡന്റ്, സി.പി.എം കുമാരമംഗലം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അമ്മ: പുതിയിടത്തുകുന്നേൽ ചെരുവാമ്മ. ഭാര്യ: അഡ്വ. സോഫിയ (ലീഗൽ അഡ്വൈസർ കെ.എഫ്.സി തൊടുപുഴ ). മകൾ: സുറുമി (പ്ലസ് വൺ വിദ്യാർത്ഥിനി, എം.കെ.എൻ.എം എച്ച്.എസ്.എസ് കുമാരമംഗലം). ഖബറടക്കി.