കുമളി: പതിമൂന്നാമത് തേടക്കടി പുഷ്പമേള നാളെ ആരംഭിക്കും. 28 വരെ നിണ്ടുനിൽക്കുന്ന മേളയിൽ ദിവസവും വിവിദ കലാപരിപാടികളും സെമിനാറുകളുമുണ്ടാകും. വിഷപാമ്പുകളുമായി വാവസുരേഷ് നടത്തുന്ന സ്നേക്ക് ഷോ മേളയുടെ മുഖ്യ ആകർഷണമാകും.

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസെെറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും സംയുക്തമായാണ് തേക്കടി പുഷ്പ മേള സംഘടിപ്പിക്കുന്നത്.

കല്ലറയ്ക്കൽ ഗ്രൗണ്ടിൽ 25000 ചതുരസ്ത്രയടി വിസ്തീർണ്ണത്തിലാണ് സ്വദേശിയും വിദേശിയുമായ പുഷ്പ-ഫല-സസ്യ പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. ജയന്റ് വീൽ, മരണകിണർ, അമ്യൂസ്മെന്റ് പാർക്ക്, സ്നേക്ക് ഷോ, ഫോട്ടോ പ്രദർശനം, കാർഷിക വിള പ്രദർശനം, മ്യൂസിക്കൽ ഫൗണ്ടൻ, സൗന്ദര്യ മത്സരം, പാചകമത്സരം, കോമഡിഷോ, നൃത്തസന്ധ്യ, ഗാനമേള തുടങ്ങിയ പരിപാടികളുമുണ്ടാകും. ആരോഗ്യപരമായ ഭക്ഷണം, മാലിന്യ നിർമ്മാജ്ജനം പൊതുപങ്കാളിത്തത്തിലൂടെ, പ്രളയം കണ്ട നാം എടുക്കേണ്ട മുൻതരുതലുകൾ എന്തെല്ലാം എന്നീ വിഷയങ്ങൾ പ്രധാന ചർച്ചയാകും. മേളയിൽ എത്തുന്നവർക്കെല്ലാം ബി.എസ്.എൻ.എൽ സൗജന്യ വെെഫെെ ഏർപ്പെടുത്തും. ഏഴ് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 40 രൂപയാണ് പ്രവേശന ഫീസ്.