തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാലാം ഉത്സവദിനമായ ഇന്ന് രാവിലെ 9ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. നാദസ്വരം കാരിക്കോട് സുരേഷ്, വിഷ്ണു സുരേഷ്. തകിൽ: അരുൺ പാണാവള്ളി, കീഴൂർ അർജുൻ ലക്ഷ്മണൻ. പഞ്ചാരിമേളം കാവിൽ അജയൻമാരാരും സംഘവും. ഉച്ചക്ക് 1ന് പ്രസാദമൂട്ട്. 2ന് ചാക്യാർകൂത്ത്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ വൈകിട്ട് ആറുമുതൽ സംഗീതസദസ് അപർണ ആർ. നായർ, 7ന് ഭരതനാട്യം ലക്ഷ്മി രാകേഷ്, 7.30ന് ഗുരുവായൂർ ദേവസ്വം കലാകാരൻമാർ അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം. കഥ വിവിദവധം. 9.3ന് ഡാൻസ് അമല ചിന്നപ്പനും സംഘവും. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമുതൽ സായിഭജന അവതരണം സത്യസായിസേവാ സമിതി തൊടുപുഴ. ഉത്സവം 9 ചൊവ്വാഴ്ച ആറാട്ടോടെ സമാപിക്കും.