വഴിത്തല : ലയൺസ് ക്ലബ്ബ് ഇന്റർനാഷലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഭവനദാന പദ്ധതിയുടെ ഭാഗമായി വഴിത്തല തോലാനിക്കുന്നേൽ ചിന്നമ്മയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ.വി. വാമനകുമാർ നിർവഹിച്ചു. സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സതീശ് ദത്ത് അദ്ധ്യക്ഷത വഹിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, മെമ്പർ സന്തോഷ് പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ചു.
വെള്ളത്തൂവൽ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം
വെള്ളത്തൂവൽ : ശ്രീഅന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആറു മുതൽ
എട്ടുവരെ തിയതികളിൽ നടക്കും. ദിവസവും രാവിലെ 6.30ന് മഹാഗണപതി ഹോമം,8 നു് ക്ഷേത്രത്തിൽ പറയെടുപ്പ് , ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് 7.30 ന് അത്താഴപൂജ മൂന്നാംദിവസം രാവിലെ 10ന് കലശം, കലശാ
ഭിഷേകം, 11ന് ഉച്ചപൂജ, 11.30ന് സർപ്പ പൂജ 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ടു് 6 ന് ശെല്ല്യം
പാറ, എസ് -വളവ് എന്നിവിടങ്ങളിൽ നിന്നും താലപ്പൊലി ഘോഷയാത്ര 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, 8ന് താലം എതിരേല്പ്, രാത്രി 9 ന് അടിമാലി പ്രണവം മ്യൂസിക്സ് അവതരിപ്പിക്കുന്ന ഗാനമേള.
ആദ്യ വെള്ളി കൺവൻഷൻ
വെള്ളത്തൂവൽ: വെള്ളത്തൂവൽ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ആദ്യ വെള്ളിയാഴ്ച കൺവെൻഷനും
രോഗശാന്തി ശുശ്രൂഷയും 5ന് നടക്കും. രാവിലെ 9 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ കുമ്പസാരം, കുരിശിന്റെ വഴി, അഭിഷേക പ്രാർത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, നേർച്ച കഞ്ഞി വിതരണം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് ബ്രദർ ജോസ് തടത്തേൽ നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ.കുര്യാക്കോസ്‌മറ്റം അറിയിച്ചു.
വചനമൊഴി 2019
കുമളി: വചനമൊഴി 2019 സുവിഷേമഹായോഗം നാളെ മുതൽ 7വരെ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ പെരിയാർ ആശുപത്രി പരിസരത്ത് കൺവൻഷനും സംഗീത സന്ധ്യയും പവർ കോൺഫറൻസും നടത്തും. സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ ബ്രദർ വി.പി. ബിജോയ് അദ്ധ്യക്ഷത വഹിക്കും. തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ജോൺസൺ ടൈറ്റസ് ഉദ്ഘാടനം ചെയ്യും. ആത്മീയസംഗമത്തിൽ മാസ്റ്റർമാരായ പി.സി.ചെറിയാൻ, കെ.ജെ മാത്യു, ഡോ.ബി.വർഗീസ് എന്നിവർ വചനപ്രഘോഷണം നടത്തും. വെള്ളി, ശനി പകൽ പവർ കോൺഫറൻസിന് റവ.ബി ജോ മാത്യു അടൂർ നേതൃത്വം നൽകും. ഗായകൻ തഞ്ചാവൂർ വില്യംസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിശുദ്ധസഭാ യോഗം പാസ്റ്റർ ദേവരാജ് നേതൃത്വം നൽകും. പാസ്റ്റർ റെജി ഗോഡ്ലി മുഖ്യസന്ദേശം നൽകും.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
ഇടുക്കി: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 27ന് പീരുമേടും, 9, 30 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.