തൊടുപുഴ: ന്യൂമാൻ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. തോംസൺ ജോസഫ് ചുമതലയേറ്റു. മുരിക്കാശേരി പാവനാത്മാ, മൂവാറ്റുപുഴ നിർമ്മല എന്നീ കോളേജുകളിലും കായിക വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം 4 വർഷമായി ന്യൂമാൻ കോളേജിലെ പരീക്ഷാവിഭാഗം ചീഫ് സൂപ്രണ്ടായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എം.ജി. യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റസ്ലിംഗ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഫിസിക്കൽ എഡ്യൂക്കേഷനിൽ നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി എന്നിവ കരസ്ഥമാക്കിയിട്ടുള്ള ഇടുക്കി ജില്ലയിൽ നിന്നുള്ള ആദ്യത്തെ കായികാദ്ധ്യാപകനാണ് ഡോ. തോംസൺ.
ന്യൂമാൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിയായ ഡോ. തോംസൺ കുടയത്തുർ ഡവലപ്‌മെന്റ് സൊസൈറ്റി പ്രിസിഡന്റ്, കുടയത്തുർ സെന്റ്. അഗസ്റ്റ്യൻസ് സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ, മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എന്നി നിലകളിലും പൊതുരംഗത്തും സജീവസാന്നിദ്ധ്യമാണ്. മൂലമറ്റം എസ്.എച്ച് ഹയർസെക്കൻഡറി അധ്യാപിക സ്വീറ്റിയാണ് ഭാര്യ, മക്കൾ എംലിൻ, എഡ്വിൻ, എസ്വിൻ