രാജാക്കാട്: മലയോരത്തിന്റെ വോളീബോൾ മാമാങ്കം സേനാപതി വോളി 9 മുതൽ 14 വരെ നടക്കും. കുടിയേറ്റ കാലം മുതൽ വോളീബോളിനെ സ്നേഹിച്ച മുൻതലമുറക്കാരായ കായിക പ്രേമികളോടുള്ള ആദരസൂചകമായി സേനാപതി മലർവാടി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബ് ആണ് മൽസരം സംഘടിപ്പിക്കുന്നത്. 3 സംസ്ഥാനങ്ങളിൽ നിന്നുള്ള 7 പ്രമുഖ ടീമുകൾ ഇത്തവണ മാറ്റുരയ്ക്കും. 2000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഫ്ളഡ് ലൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സും എം.ആർ.സി ഊട്ടിയും തമ്മിലാണ് ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ താരം കെ.വി.മൊയ്തു നൈനാൻ ഫൈനലിൽ പങ്കെടുക്കും.