കട്ടപ്പന: കുരുമുളക് വിലയിടിവിനെതിരെ നടക്കുന്ന കർഷക സമരത്തിന്റെ ഭാഗമായി ഇരട്ടയാർ ശാന്തിഗ്രാം പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ ചെറുകിട കർഷക ഫെഡറേഷൻ പ്രസി. വൈ.സി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. 780 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന കുരുമുളക് 310 നും താഴെയെത്തി. അന്യായമായ ഇറക്കുമതിയും കള്ളക്കടത്തുമാണ് കാരണം. വിളനഷ്ടവും വിലയിടിവും മൂലം കടക്കെണിയിലായി ജപ്തി നോട്ടീസ് ലഭിച്ച പല കർഷകരും ആത്മഹത്യ ചെയ്തു. കർഷകരെ സംരക്ഷിക്കാൻ 4 വർഷമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. ഇതിൽ പ്രതിക്ഷേധിച്ചാണ് ജില്ലയിലെ എല്ലാ പോസ്റ്റോഫീസുകളിൽ നിന്നും പ്രധാന മന്ത്രിക്ക് കുരുമുളക് അയച്ച് പ്രതിക്ഷേധിക്കാൻ ഫെഡറേഷൻ തീരുമാനിച്ചത്.
ഇരട്ടയാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ലാലച്ചൻ വള്ളക്കടയിൽ ചെറുകിടകർഷകരായ തോമസ് പുളിയ്ക്കൽ, ഷാജി അമ്പഴത്തിനാൽ എന്നിവർ ശേഖരിച്ച് നൽകിയ മുളക് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച് ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ കൊല്ലക്കൊമ്പിൽ അദ്ധ്യക്ഷതവഹിച്ചു. ജോസുകുട്ടി അരിപ്പറമ്പിൽ, ജോയി മൂലേക്കാട്ട്, ജെറിൻ മുതുപ്ലാക്കൽ, മോഹനൻ ചേറാടി എന്നിവർ പ്രസംഗിച്ചു.