കോതമംഗലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ വിജയം സുനിശ്ചിതമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവഗിരി ഗുരുചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എൻ ഡി എ നിയോജക മണ്ഡലംം ചെയർമാൻ ഇ.റ്റി നടരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി മന്മഥൻ, ശ്രീനഗരി രാജൻ, പി.ജ.ബാബു, നോബിൾമാത്യൂ, ബിനു കൈമൾ, എം എൻ ഗംഗാധരൻ, പി.പി.സജീവ്, അജി നാരായണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

എൽഡിഎ നിയോജക മണ്ഡലംം കൺവീനർ പി.എ.സോമൻ സ്വാഗതവും വൈസ് ചെയർമാൻ കെ.പി.മാത്തുക്കുട്ടി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം നടന്ന റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമുണ്ടായി.