അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ- യുവാക്കൾക്കായി നടത്തുന്ന 59-ാമത് വിവാഹപൂർവ്വ കൗൺസിലിംഗ് 6, 7 തീയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ അറിയിച്ചു. ബിജു പുളിക്കലേടത്ത്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്ത്, രാജേഷ് പൊന്മല എന്നിവർ ക്ലാസുകളെടുക്കും. ആറിന് രാവിലെ ഒമ്പതിന് യൂണിയൻ പ്രസിഡന്റ് അനിൽ തറനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ എസ്, സെക്രട്ടറി ബാബുലാൽ, വനിതാസംഘം പ്രസിഡന്റ് കമലകുമാരി ബാബു, സെക്രട്ടറി ജെസി ഷാജി എന്നിവർ പങ്കെടുക്കും.