ദേവികുളം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ദേവികുളം ശ്രീമൂലം ക്ലബ്ബ് ഹാളിൽ നടന്നു. ഇരച്ചിൽപാറ സിറ്റിയിൽ പതാകയുയർത്തിയശേഷം ദേവികുളം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിലേക്ക് പെൻഷനേഴ്സ് റാലി നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ജില്ല പെൻഷനേഴ്സ് ഓർഗനൈസേഷൻ ചെയർപേഴ്സൺ എൻ. പ്രേമകുമാരിയമ്മ തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുത്തു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. അടുത്തവർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് 1275,000 രൂപയുടെ ബജറ്റും പ്രവർത്തന രേഖയും പാസാക്കി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി കെ.കെ സുകുമാരൻ പ്ലാവേലിൽ നെടുങ്ങണ്ടം(പ്രസിഡന്റ്)​, വി.കെ. മാണി വടക്കേകുന്നേൽ കലയന്താനി(സെക്രട്ടറി)​, പി.ചെല്ലപ്പൻ വെള്ളിലാത്തിൽ പുറപ്പുഴ (ട്രഷറർ)​, എം.ജെ. മേരി കുമാരമംഗലം, പി.ടി. സെബാസ്റ്റ്യൻ കട്ടപ്പന, പി.ഡി. ഡാനിയേൽ കുമളി(വൈസ് പ്രസിഡന്റുമാർ)​, കെ. ശിവൻ ഇഞ്ചപ്പുഴ അടിമാലി, എൻ.പി.പ്രഭാകരൻ നായർ തൊടുപുഴ, എം.കെ ഗോപാലപിള്ള കുടയത്തൂർ (ജോയിന്റ് സെക്രട്ടറിമാർ)​ ​എന്നിവരെയും ഇരുപത്തിരണ്ടംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.