ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ തുടക്കം. കൊടിതോരണങ്ങളും പ്ലാക്കാർഡുകളും കൈയിലേന്തി ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങിലേക്കും സ്ഥാനാർത്ഥിയെ ആനയിച്ചത്. രണ്ടാഴ്ചയായി പാർലമെന്റ് മണ്ഡലത്തിലുടെ നീളം സൗഹൃദ സന്ദർശനങ്ങളിൽ നിന്ന് ലഭിച്ച ആവേശ നിർഭരമായ സ്വീകണത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഡീൻ ഇന്നലെ രാവിലെ കഞ്ഞിക്കുഴിയിൽ നിന്ന് പര്യടനത്തിന് തുടക്കമിടുന്നത്. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് വെൺമണി, വരിക്കമുത്തൻ, പഴയരിക്കണ്ടം, ഉമ്മൻചാണ്ടി കോളനി, ആൽപ്പാറ, ചുരുളി, ചേലച്ചുവട്, കീരിത്തോട്, പനംകുട്ടി, കമ്പളികണ്ടം, പാറത്തോട്, പണിക്കൻകുടി, മുനിയറ, കൊമ്പടിഞ്ഞാൽ, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, ബെഥേൽ, മേലെചിന്നാർ, കനകക്കുന്ന്, പെരുംതൊട്ടി, തോപ്രാംകുടി, വാത്തിക്കുടി, പടമുഖം, മുരിക്കാശേരി, പതിനാറാംകണ്ടം, രാജമുടി, ഉപ്പുതോട്, ചാലി സിറ്റി, കരിമ്പൻ, മുളക് വള്ളി, ഭൂമിയാം കുളം, മണിയാറൻകുടി, മുസ്ലിംപള്ളി സിറ്റി, പേപ്പാറ, വാഴത്തോപ്പ്, തടിയമ്പാട്, താന്നിക്കണ്ടം, പൈനാവ്, ചെറുതോണി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
കള്ള പ്രചരിപ്പിച്ച് അധികാരത്തിലേറിയവരെ ജനം താഴെയിറക്കും: റോഷി
കഞ്ഞിക്കുഴി: കഴിഞ്ഞ തവണ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ കള്ള പ്രചരണം നടത്തി അധികാരത്തിലേറിയവരെ ഈ തിരഞ്ഞെടുപ്പിൽ അതേ റിപ്പോർട്ടിന്റെ പേരിൽ ജനങ്ങൾ താഴെയിറക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കഞ്ഞിക്കുഴിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ജോണി കുളമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. എസ്. അശോകൻ, അലക്സ് കോഴിമല, റോയ്. കെ. പൗലോസ്, എം.ടി. തോമസ്, ജോയി തോമസ്, ബിജോ മാണി, മാർട്ടിൻ മാണി, എ.പി ഉസ്മാൻ, ഷാജി കാഞ്ഞ മല എന്നിവർ പ്രസംഗിച്ചു.