ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ​- കുളപ്പാറ സംയുക്ത സമിതി വക പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.യു ശങ്കരൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി ബിജു ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ,​ തുടർന്ന് നടതുറക്കൽ,​ 5.15 ന് നിർമ്മാല്യദർശനം,​ 5.30 ന് ഉഷപൂജ,​ ഗുരുപൂജ,​ ആറിന് ഗണപതി ഹോമം,​ ഉദയാസ്തമനപൂജ,​ എട്ടിന് സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ കൊടിയുയർത്തും. ഒമ്പതിന് കൂട്ടമൃത്യുഞ്ജയഹോമം,​ 11.30 ന് ഉച്ചപൂജ,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,​ ഭഗവത് സേവ,​ ഏഴ് മുതൽ 10 വരെ ശ്രീരുദ്ര സ്കൂൾ ഒഫ് ആർട്സ് ഉടുമ്പന്നൂരിലെ കലാപ്രതിഭകളുടെ അരങ്ങേറ്റവും നൃത്തസന്ധ്യയും,​ നൃത്താർച്ചന,​ കളരിപ്പയറ്റ്,​ ഉടുമ്പന്നൂർ കുളപ്പാറ ശാഖകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവ നടക്കും. രാത്രി 8.30 ന് അത്താഴപൂജ,​ ഒമ്പതിന് ഹിഡുംബൻ പൂജ. അഞ്ചിന് രാവിലെ പതിവ് പൂജകൾ,​ ആറിന് മഹാഗണപതി ഹോമം,​ ഉദയാസ്തമന പൂജ, എട്ടിന് കലശപൂജ,​ 10ന് അഭിഷേകം,​ തുടർന്ന് തിരുമുമ്പിൽ പറവയ്പ്,​ ഉച്ചപൂജ,​ 12 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് കളഭച്ചാർത്ത്,​ ഏഴിന് വിശേഷാൽ ദീപാരാധന,​ 7.30 ന് മഹാപ്രസാദ ഊട്ട്,​ രാത്രി ഒമ്പതിന് തിരുവനന്തപുരം രംഗക്ഷേത്രയുടെ ഡിജിറ്റൽ സിനിവിഷ്വൽ സ്റ്റേജ് ഡാൻസ് ഡ്രാമ​- ഏകലവ്യൻ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.