കാഞ്ഞാർ: കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന കാഞ്ഞാർ ഞരളംപുഴ ചൂരകുളങ്ങരയിൽ മോഹനാണ് പരിക്കേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കോളപ്ര ഏഴാംമൈലിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ എതിർ ദിശയിൽ വന്ന മൂലമറ്റം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സോനു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മോഹനൻ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.