മുട്ടം: ഇല്ലിയാരി- തോണിക്കുഴി ഭാഗത്ത് ദലിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് സ്ഥാപിച്ച ജാതി ഗെയ്‌റ്റ് എടുത്ത് മാറ്റാൻ അധികൃതർ തയ്യാറാവണമെന്ന് ദലിത് നേതാവ് ഗീതാനന്ദൻ ആവശ്യപ്പെട്ടു. ജാതി ഗെയ്‌റ്റ് വിരുദ്ധ സമരസമിതി മുട്ടത്ത് നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവഴി തടയാൻ എസ്റ്റേറ്റിന് അധികാരമില്ല. കൈവശം വയ്ക്കുന്ന ഭൂമിയിൽ യഥാർത്ഥ ഉടമസ്ഥതരല്ലാത്തവരാണ് കേരളത്തിലെ കോർപ്പറേറ്റ് എസ്‌റ്റേറ്റ് ഉടമകളെന്നും അദ്ദേഹം പറഞ്ഞു. വിജോ വിജയൻ അദ്ധ്യക്ഷത വഹിച്ചു.