കുമളി: 24 ദിവസം നീണ്ടു നിൽക്കുന്ന തേക്കടി പുഷ്പമേള ആരംഭിച്ചു. വിവധയിനം പുഷ്പ -സസ്യ ഫല പ്രദർശനത്തിന് പുറമെ ആന, കാട്ടുപോത്ത്, ജിറാഫ് തുടങ്ങിയ മൃഗങ്ങളുടെ പ്രതിമകളും മേളയ്ക്ക് ഉണർവേകുന്നു. മേള സന്ദർശിക്കാനെത്തുന്നവരെ സ്വീകരിക്കാൻ തെയ്യാറെടുത്ത് നിൽക്കുന്നത് ചെറിയ ഗജവീരന്മാരുടെ പ്രതിമകളാണ്. ഇതിന് പുറമെ ഫെെബറിൽ തീർത്ത തത്തമ്മയുടെ പ്രതിമയും പ്രദർശന നഗരിയിൽ ഉണ്ട്. കനത്തചൂടിനെ വകവയ്ക്കാതെയാണ് തേക്കടി പുഷ്പമേള കാണാൻ ജനങ്ങളെത്തുന്നത്. കുട്ടികൾ അവധികാലം ആഘോഷിക്കുന്നത് മേളനഗരിയിലെത്തിയാണ്. 25000 ചതുരശ്ര വിസ്തൃതിയിൽ പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത് മണ്ണാറത്തറയിൽ ഗാർഡൻസ് സഹോദരങ്ങളിൽ ഇരട്ടകളായ റെജിയും ഷാജിയും ഇളയ സഹോദരനായ പുഷ്‌കരനും ഇവരുടെ കുട്ടികളും ഭാര്യമാരും ചേർന്നാണ്. മേളയിൽ ഒരോദിവസവും കലാപരിപാടികളും സെമിനാറുകളും നടക്കും. വിവിധ സ്റ്റാളുകളും മേളയിൽ പ്രവർത്തിക്കുന്നുണ്ട്. 40 രൂപയാണ് പ്രവേശന ഫീസ്.