തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഇന്ന് രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. നാദസ്വരം മൂവാറ്റുപുഴ ചന്ദ്രൻ, ഉദയനാപുരം കണ്ണൻ. തകിൽ: മൂവാറ്റുപുഴ അജയകുമാർ, തിരുമല കൃഷ്ണദാസ്. പഞ്ചാരിമേളം കലാമണ്ഡലം ശിവദാസും സംഘവും. ഒന്നിന് പ്രസാദഊട്ട്,​ രണ്ടിന് ചാക്യാർകൂത്ത്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. 6.30ന് ദീപാരാധന. ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ പാഞ്ചജന്യ പുരസ്‌കാരം കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് നൽകി ആദരിക്കും. വിവിധ സേവനരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖവ്യക്തികളെ ആദരിക്കുന്നതിനായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രദേവസ്വം ഏർപ്പെടുത്തിയിട്ടുള്ളതാണ് പാഞ്ചജന്യം പുരസ്‌കാരം. തുടർന്ന് ഗുരുമൂർത്തി വിദ്യാസാഗർ നടത്തുന്ന പ്രഭാഷണം. 8.15ന് സംഗീതസദസ് അഞ്ജന രാഹുൽ. 9.30 ഭരതനാട്യം ലക്ഷ്മി നന്ദന, നവമി വിനോദ്, 9.45ന് ഭരതനാട്യം അഭിരാമി വിനോദ്. രാത്രി 10ന് മേജർസെറ്റ് കഥകളി.