കുമളി: കേരള വിശ്വകർമ്മസഭ പീരുമേട് താലൂക്ക് യൂണിയൻ വിശ്വകർമ്മ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാലസഭ പഠനക്യാമ്പ് കുമളി വിശ്വകർമ്മ ഭവനിൽ ആരംഭിച്ചു. മൂന്നുദിവസത്തെ ക്യാമ്പ് ഇന്ന് സമാപിക്കും. വിശ്വകർമ്മ ചരിത്രം, സംസ്‌കാരം ,യോഗ, സംഗീതം, ചിത്രരചന എന്നീ വിഷയങ്ങളിൽ പരിശീലനവും മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വിശ്വകർമ്മസഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ മഹിളാസമാജം പ്രസിഡന്റ് ഷീബാ ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് കോടിയാനിച്ചിറ, വൈസ് പ്രസിഡന്റ് അരുണാചലം, ജയരാജ് ആചാര്യ ,ഷേർളീ പീതാംബരൻ, ജയക്കുട്ടൻ, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.