ചെറുതോണി: വെള്ളാപ്പാറ ശ്രീമഹേശ്വരി ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ആറ് മുതൽ എട്ട് വരെ ക്ഷേത്രം തന്ത്രി ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി സജി ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ വിവിധ വിശേഷാൽ പൂജാദികർമ്മങ്ങളോടെ നടക്കും. നാളെ രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.10 ന് നിർമ്മാല്യ ദർശനം, 5.30 ന് അഷ്ടദ്രവ്യ ഗണപതിഹവനം, ആറിന് ഉഷപൂജ, വഴിപാടുകൾ, തിരുനടയിൽ പറവെയ്പ്, എട്ടിന് അന്നദാനം, ഒമ്പതിന് നവകം, പഞ്ചഗവ്യം തുടർന്ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, നാലിന് നടതുറക്കൽ, 6.15 ന് വിശേഷാൽ ദീപാരാധന, 7.30 ന് അത്താഴപൂജ, ഏഴിന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.10 ന് നിർമ്മാല്യ ദർശനം, 5.30ന് അഷ്ടദ്രവ്യ ഗണപതിഹവനം, ആറിന് ഉഷപൂജ, വഴിപാടുകൾ, തിരുനടയിൽ പറവെയ്പ്, എട്ടിന് അന്നദാനം, 9.30 ന് കലശദ്രവ്യപൂജ, കലശാഭിഷേകം, 10ന് സർപ്പപൂജ, 11ന് ഉച്ചപൂജ, നാലിന് നടതുറക്കൽ, അഞ്ചിന് സർവ്വൈശ്വര്യപൂജ, 6.30 ന് വിശേഷാൽ ദീപാരാധന, വിളക്ക്. തുടർന്ന് അത്താഴപൂജ. എട്ടിന് രാവിലെ പള്ളിയുണർത്തൽ, 5.10 ന് നിർമ്മാല്യദർശനം, 5.30 ന് അഷ്ടദ്രവ്യ ഗണപതിഹവനം, ആറിന് ഉഷപൂജ, പറവയ്പ്, ഒമ്പതിന് മഹാപൊങ്കാല, 11.30 ന് പൊങ്കാലതർപ്പണം, അഭിഷേക പൂജ, 12 ന് മഹാപ്രസാദ ഊട്ട്, ആറിന് വൈവിധ്യമാർന്ന വാദ്യമേളങ്ങൾ, കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ കൊലുമ്പൻ കോളനി നിവാസികളുടെ നേതൃത്വത്തിൽ ശ്രീ ഭാസ്‌കരൻ കാണിയുടെ വീട്ടിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര, ഏഴിന് വിശേഷാൽ ദീപാരാധന, അത്താഴപൂജ, 7.30 ന് വടക്കുപുറത്ത് വലിയ ഗുരുതി, എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഒമ്പതിന് ശ്രീ വിഘ്‌നേശ്വര നാട്യ രഞ്ജിനി പുരസ്‌കാരവും, ഫലിത കേസരി പുരസ്‌കാരവും ലഭിച്ച കുറിച്ചിത്താനം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി.എ. ആനന്ദകുമാർ, സെക്രട്ടറി ടി.പി. ബിജു തോട്ടുപുറത്ത്, കൺവീനർ എസ്. അജിത് കുമാർ, ട്രഷറർ പി.എൻ. സതീശൻ, പ്രോഗ്രാം കോ- ഓഡിനേറ്റർ സി.വി. സുബ്രഹ്മണ്യൻ ചെട്ടിമറ്റത്തിൽ എന്നിവർ അറിയിച്ചു.