തൊടുപുഴ: ന്യൂമാൻ കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്‌നോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്കുള്ള അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.newmancollege.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 20ന് മുമ്പ് കോളേജ് ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.