വണ്ടിപ്പെരിയാർ: അമിത വേഗതയിലെത്തിയ എത്തിയ ആട്ടോറിക്ഷ രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരായ പ്ലാക്കാട് എസ്റ്റേറ്റ് സൂപ്രണ്ടന്റ് ചാലത്ത് ജോബി .സി. ജോൺ (49), തങ്കല അശ്വര്യ ഭവനിൽ മണികണ്ഠൻ (49), മകൾ ഐശ്വര്യ (22) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയപാത 183ൽ ചുരകുളം കവലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. ആട്ടോറിക്ഷയുടെ ഇടിയിൽ ദേശീയ പാതയോരത്തെ റോഡ് പണിയുന്ന കല്ലിലേക്ക് തെറിച്ച് വീണാണ് മൂന്ന് പേർക്കും പരിക്കേറ്റത്. മണികണ്ഠനും മകളും ബൈക്കിൽ തങ്കമലയിലെ വീട്ടിലേക്കും പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ജോബി. സി. ജോൺ പെട്രോൾ നിറച്ച് തിരിച്ച് പോകുന്ന വഴിയായിരുന്നു. വഴി അരികിൽ നിന്നയാളുകൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിന് ശേഷം നിറുത്താതെ പോയ ആട്ടോറിക്ഷ കണ്ടെത്താൻ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ നമ്പർ ലഭിച്ചതായും ഡ്രൈവർ ഒളിവിൽ പോയെന്നുമാണ് പൊലീസ് വിശദീകരണം.