വണ്ടിപ്പെരിയാർ: സൂര്യാഘാതമേറ്റ് വീട്ടമ്മയുടെ മുഖത്തിന് പൊള്ളലേറ്റു. മഞ്ചുമല എസ്റ്റേറ്റ് ലയൻസിൽ താമസിക്കുന്ന മാർട്ടിന്റെ ഭാര്യ നവോമിക്കാണ് (49) പൊള്ളലേറ്റത്. ഇവർ പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആറ്റിൽ തുണി കഴുകി കൊണ്ടിക്കുമ്പോഴാണ് മുഖത്തിന് പൊള്ളൽ ഉണ്ടായതായി ഡോക്ടറോട് പറഞ്ഞത്. വൈകിട്ടാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂക്ഷകൾക്ക് ശേഷം ആശുപത്രി വിട്ടു.